ആവേശമായി ചൂണ്ടയിടല്‍ മത്സരം

ചൂണ്ടയിടൽ മത്സരത്തിൽ പങ്കെടുത്ത പോളണ്ട് സ്വദേശിനി ജോഹന 
സിപിഐ എം പ്രവര്‍ത്തകര്‍ക്കൊപ്പം


ചാലക്കുടി സിപിഐ എം ജില്ലാ സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച  ചൂണ്ടയിടൽ മത്സരം ജനശ്രദ്ധയാകർഷിച്ചു. കാടുകുറ്റി പഞ്ചായത്തിലെ ചാത്തൻചാലിലാണ് ചുണ്ടയിടൽ മത്സരം സംഘടിപ്പിച്ചത്.  അന്തിചന്തയിൽ കർഷകരുടെ ഉൽപ്പന്നങ്ങളുടെ ലേലവും നടന്നു. കായക്കുല, കുടപ്പൻ, കപ്പങ്ങ, ചക്ക, മാങ്ങ തുടങ്ങിയ നാടൻ ഉൽപ്പന്നങ്ങളുടെ ലേലം വാശിയേറിയ മറ്റൊരു മത്സരമായി മാറി. വെള്ളാഞ്ചിറ സെന്റ് കാതറിൻ സ്‌കൂളിലെ ആറാം ക്ലാസ്‌ വിദ്യാർഥി നിരഞ്ജനും മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായ ഏഴുവയസ്സുകാരൻ ഭഗത് ബിനുവും പോളണ്ട് സ്വദേശിയും കാതിക്കുടം ചേലേക്കാടൻ സൈജോയുടെ ഭാര്യ ജോഹനയും  മത്സരത്തിൽ  സാന്നിധ്യമറിയിച്ചു.   സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് ഉദ്‌ഘാടനം ചെയ്തു. അഡ്വ. കെ എ ജോജി അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ ബി ഡി ദേവസി, ടി എ ജോണി, ഏരിയ സെക്രട്ടറി കെ എസ് അശോകൻ, എ എം ഗോപി, കെ പി തോമസ്, സി ഡി പോൾസൺ, പി സി ശശി, പി ആർ ഭാസ്‌കരൻ, പി വി ഷാജൻ, പി വി സുരേഷ്‌കുമാർ, ആഷിൻ സാബു എന്നിവർ സംസാരിച്ചു. പോളണ്ട് സ്വദേശിനിയും കാതിക്കുടം ചേലേക്കാടൻ സൈജോയുടെ ഭാര്യയുമായ ജോഹന മത്സരത്തിൽ പങ്കെടുത്തത് ആവേശമായി.  അവധിക്കാലം ചിലവിടാനായി ഭർത്താവിന്റെ നാടായ കാതികുടത്ത് എത്തിയതാണ് ജോഹന.   മകൻ തോമസും ഇവർക്കൊപ്പമുണ്ടായി.  Read on deshabhimani.com

Related News