കാട്ടാന ആക്രമണത്തില്‍ നിന്ന്‌ 
പ്ലാന്റേഷന്‍ തൊഴിലാളി രക്ഷപ്പെട്ടു

വെറ്റിലപ്പാറ പ്ലാന്റേഷനില്‍ ഭീതിപരത്തിയ കാട്ടാന


ചാലക്കുടി വനത്തിലേക്ക് ഓടിച്ചുവിടാൻ ശ്രമിച്ചവർക്കുനേരെ തിരിഞ്ഞ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന്‌ പ്ലാന്റേഷൻ തൊഴിലാളി തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. വെറ്റിലപ്പാറ ബി- ബ്ലോക്കിലെ തൊഴിലാളി ജെ എസ് ബാബുവാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.  ബുധൻ പകലായിരുന്നു സംഭവം. രണ്ട് ദിവസമായി പ്ലാന്റേഷൻ തോട്ടത്തിൽ തമ്പടിച്ച ആനയെയാണ് വനംവകുപ്പും ജീവനക്കാരും ചേർന്ന് വനത്തിലേക്ക് ഓടിച്ചുവിടാൻ ശ്രമിച്ചത്. കുറച്ച് ദൂരം മുന്നിലേക്ക് ഓടിയ ആന പെട്ടെന്ന്‌ ജീവനക്കാർക്കുനേരെ തിരിയുകയായിരുന്നു. ജീവനക്കാരനായ ബാബുവിനെ ആന 500 മീറ്ററോളം ഓടിച്ചു. ഓടുന്നതിനിടെ നിലത്ത് വീണ ഇയാളെ ആക്രമിക്കാൻ ഒരുങ്ങുന്നതിനിടെ ജീവനക്കാർ പടക്കമെറിഞ്ഞ് ബഹളം വച്ചതോടെയാണ്‌ പിന്മാറിയത്‌. പ്ലാന്റേഷനിൽ കാട്ടാന ശല്യം രൂക്ഷമായതോടെ ജീവനക്കാരും ഭയപ്പാടിലാണ്. Read on deshabhimani.com

Related News