വിദ്യാഭ്യാസ നയം വലതുപക്ഷവൽക്കരണത്തിന്:



എ വിജയരാഘവൻ തൃശൂർ സമൂഹത്തിൽ ശത്രുത സൃഷ്ടിച്ച്‌ രാഷ്ട്രീയാധികാരവും സാമ്പത്തിക നേട്ടവും കൊയ്യാനുള്ള മാർഗമാണ് പുതിയ വിദ്യാഭ്യാസനയം ലക്ഷ്യം വയ്‌ക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ വിജയരാഘവൻ. കേന്ദ്രസർക്കാർ നടപ്പാക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ കേരളത്തിലെ സർവകലാശാലകളിൽ പൊതുബോധവൽക്കരണവും പ്രതിഷേധവും ഉയർത്താൻ കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൻ വിദ്യാഭ്യാസ വായ്പകളുടെ കടക്കാരാക്കി വിദ്യാർഥികളെ മാറ്റുന്നതോടൊപ്പം സർവകലാശാല വിദ്യാഭ്യാസത്തിന് കഴിയാതെ നിരാശരായി ആത്മഹത്യയിൽ അഭയം തേടുന്ന യുവ സമൂഹത്തെയും ഈ നയം സൃഷ്ടിക്കും.  രാജ്യത്തെ 95 ശതമാനം പേരെയും നിരക്ഷരാക്കുന്നതിന് പരിശ്രമിച്ച പഴയകാല വരേണ്യതയെ പുതിയ രൂപത്തിൽ അവതരിപ്പിക്കുന്ന ഈ നയം വിധേയന്മാരെ സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.   ഈ വലതുപക്ഷ വൽക്കരണത്തെ മുറിച്ചുകടക്കാൻ ശക്തമായ ബദൽ നയങ്ങൾ നടപ്പാക്കുന്ന ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യശ്യപ്പെട്ടു. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ  നടത്തിയ വെബിനാറിൽ ജനറൽ സെക്രട്ടറി സി വി ഡെന്നി അധ്യക്ഷനായി. പ്രസിഡന്റ്‌ കെ വേലായുധൻ സ്വാഗതവും  സി സുജാത ആമുഖ പ്രഭാഷണവും പി കെ ശ്രീകുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News