രാഷ്ടത്തിനു മുകളിൽ മതത്തെ പ്രതിഷ്ഠിക്കാൻ നീക്കം: സ്പീക്കർ



കൊടുങ്ങല്ലൂർ  ഫാസിസ്റ്റ് ഹിന്ദു രാഷ്ടമെന്ന ലക്ഷ്യത്തിലേക്ക്  ഹിന്ദു രാഷ്ട്രവാദികൾ അതിവേഗത്തിൽ നീങ്ങുകയാണെന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വർഗീയ ഫാസിസം ഉയർത്തുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ആസൂത്രിത നീക്കം സ്വാതന്ത്ര്യലബ്ധിയുടെ കാലത്ത് പരാജയപ്പെട്ടതോടെ ക്ഷമാപൂർവം ലക്ഷ്യത്തിലേക്ക് നീങ്ങുകയായിരുന്നു അവർ. ബാബ്റി  മസ്ജിദ് തകർത്തത് ഇതിന്റെ ഭാഗമായിരുന്നു. കേന്ദ്രത്തിൽ ഒറ്റക്ക് ഭൂരിപക്ഷമായതോടെ നീക്കം ചടുലമാക്കി. ഭരണഘടനയെ തകർക്കാനുള്ള നടപടികൾ തുടങ്ങി.ന്യൂനപക്ഷത്തെ നിയമം ഉപയോഗിച്ച് ഒറ്റപ്പെടുത്തുന്നു. മതത്തെ പൗരത്വനിയമത്തിന്റെ മാനദണ്ഡമാക്കി.  അഞ്ച് സംസ്ഥാനങ്ങളിൽ മതം മാറി വിവാഹം കഴിക്കരുതെന്ന നിയമം കൊണ്ടുന്നു. രാഷ്ട്രത്തിന് മുകളിൽ മതത്തെ പ്രതിഷ്ഠിക്കാനാണ് ശ്രമം. ഈ നീക്കത്തിന് മൂലധനശക്തികൾ സർവ സഹായവും നൽകുന്നു .വർഗീയതക്കെതിരായ പോരാട്ടം കുത്തകൾക്കെതിരായ പോരാട്ടം കൂടിയാണെന്നും സ്പീക്കർ പറഞ്ഞു. മന്ത്രി കെ രാജൻ അധ്യക്ഷനായി. സുനിൽ പി ഇളയിടം,എം എൽ എ മാരായ വി ആർ സുനിൽ കുമാർ, ഇ ടി ടൈസൻ ,സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി എസ് സുനിൽകുമാർ, ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ,കെ ജി ശിവാനന്ദൻ.ടി ആർ രമേഷ് കുമാർ, കെ വി വസന്തകുമാർ, വി എസ് പ്രിൻസ്, ടി കെ സുധീഷ്, സി സി വിപിൻ ചന്ദ്രൻ ,കെ ആർ അപ്പുക്കുട്ടൻ, ടി പി രഘുനാഥ്.നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജഎന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News