കരുത്തായി കർഷകസമരം



  തൃശൂർ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  ഡൽഹിയിൽ 48 ദിവസമായി തുടരുന്ന കർഷക സമരത്തിന്‌ പിന്തുണയുമായി ജില്ലാ കേന്ദ്രത്തിൽ നടക്കുന്ന സംയുക്ത കർഷക സമരം 23 ദിവസം പിന്നിട്ടു. ബുധനാഴ്‌ച എഐടിയുസി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ ഉദ്‌ഘാടനം ചെയ്‌തു. എം എസ്‌ പ്രദീപ്‌കുമാർ അധ്യക്ഷനായി. എ എസ്‌ കുട്ടി, കെ വി വസന്തകുമാർ, കെ രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ഒ എസ്‌ വേലായുധൻ, എം ജി ജയകൃഷ്‌ണൻ, മാത്യു നൈനാൻ, എം കെ അജിത്‌കുമാർ എന്നിവർ സംസാരിച്ചു. സമാപനയോഗം എം എം അവറാച്ചൻ ഉദ്‌ഘാടനം ചെയ്‌തു. ഫ്രാൻസിസ്‌ താടിക്കാരൻ സ്വാഗതവും എം ശിവശങ്കരൻ നന്ദിയും പറഞ്ഞു. മൂർക്കനിക്കര ചെന്തിര കലാസംഘം ഗാനങ്ങൾ അവതരിപ്പിച്ചു. വ്യാഴാഴ്‌ചത്തെ സമരം കേരള ആർട്ടിസാൻസ്‌ യൂണിയൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ്‌ പി കെ ഷാജൻ ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com

Related News