പൂങ്കുന്നം ഗവ. എച്ച്‌എസ്‌എസിൽ 
എല്ലാ ക്ലാസിലും ദേശാഭിമാനി

പൂങ്കുന്നം ഗവ ഹയർസെക്കൻഡറി സ്‌കൂളില്‍ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ  ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി പ്രകാരം പൂങ്കുന്നം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ മുഴുവൻ ക്ലാസിലും ദേശാഭിമാനി പത്രം. മന്ത്രി ആർ ബിന്ദു പ്രധാനാധ്യാപിക അജിത കുമാരി കോറോട്ടിന്‌ പത്രം കൈമാറി ഉദ്‌ഘാടനം ചെയ്‌തു.  തൃശൂർ ഡിസ്‌ട്രിക്ട് ലേബർ കോൺട്രാക്ട്‌  സൊസൈറ്റി പ്രസിഡന്റ്‌ ടി ജി സജീവ്‌ അധ്യക്ഷനായി.  പ്രിൻസിപ്പൽ കെ എസ്‌ ഭരത്‌രാജ്‌, സിപിഐ എം ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ, എരിയ കമ്മിറ്റിയംഗം ബി എൽ ബാബു,  പാട്ടുരായ്‌ക്കൽ ലോക്കൽ സെക്രട്ടറി വി കെ ഹാരിഫാബി, സൊസൈറ്റി മാനേജിങ്‌ ഡയറക്ടർ ജി പ്രമോദ്‌, സ്‌കൂൾ വികസന സമിതി അംഗം എം കെ പ്രകാശൻ, എ ആർ കുമാരൻ, എം വി വിനോദ്‌  എന്നിവർ സംസാരിച്ചു. തൃശൂർ ഡിസ്‌ട്രിക്ട് ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയാണ്‌ പത്രം സ്‌പോൺസർ ചെയ്‌തത്‌. സ്‌കൂളിലെ 73 വിദ്യാർഥികൾക്ക്‌ സൊസൈറ്റി സൗജന്യമായി നൽകിയ പഠനോപകരണങ്ങളും   മന്ത്രി വിതരണം ചെയ്‌തു. Read on deshabhimani.com

Related News