നവീകരിച്ച ലിങ്ക് റോഡ് തുറന്നു

നവീകരിച്ച ആർഒബി മസ്ജിദ് ലിങ്ക് റോഡ് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.


വടക്കാഞ്ചേരി  നവീകരിച്ച ആർഒബി - ഓൾഡ്  എസ്എച്ച് - മസ്ജിദ് ലിങ്ക് റോഡ് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.   എംഎൽഎയുടെ  പ്രാദേശിക വികസന ഫണ്ടിൽനിന്നും അനുവദിച്ച 5,70, 000 രൂപ ചെലവഴിച്ചാണ്  ഇന്റർലോക്ക്  വിരിച്ച്  സഞ്ചാരയോഗ്യമാക്കിയത്. ഇതോടെ  പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തും സംസ്ഥാന പാതയിലും അനുഭവപ്പെടുന്ന തിരക്കിന് പരിഹാരവും.   നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ അധ്യക്ഷനായി.  അസി. എൻജിനിയർ പി എ മഹേന്ദ്ര  റിപ്പോർട്ട് അവതരിപ്പിച്ചു.  വൈസ് ചെയർപേഴ്സൺ  ഷീല മോഹൻ,  പി ആർ അരവിന്ദാക്ഷൻ,  ജിജി സാംസൺ, എസ് അജിത്ത് മല്ലയ്യ,  എൻ ടി ബേബി, സ്വപ്ന ശശി എന്നിവർ സംസാരിച്ചു. കരാറുകാരൻ ഇ വി വിനീഷിനെ  ആദരിച്ചു.  Read on deshabhimani.com

Related News