സെമിനാർ സംഘടിപ്പിച്ചു



ചെറുതുരുത്തി  കേന്ദ്ര ആയുഷ് ഡിപ്പാർട്ട്മെന്റ്‌ ആഭിമുഖ്യത്തിൽ ഗോവയിൽ നടക്കുന്ന ഒമ്പതാമത് വേൾഡ് ആയുർവേദ കോൺഗ്രസിന്റെ ഭാഗമായി പിഎൻഎൻഎം ആയുർവേദ മെഡിക്കൽ കോളേജിൽ ‘ക്യാൻസർ ചികിത്സയിൽ ആയുർവേദത്തിന്റെ സാധ്യതകൾ’ എന്ന വിഷയത്തിൽ  സാറ്റലൈറ്റ് സെമിനാർ സംഘടിപ്പിച്ചു. കോളേജ് സെക്രട്ടറി എം മുരളീധരൻ ഉദ്ഘാടനം ചെയ്തു.     ഡയറക്ടർ സന്ധ്യ മണ്ണത്ത്, വൈസ് പ്രിൻസിപ്പൽ ഡോ. ജിജി മാത്യു, ഡോ. എൻ മീര നായർ, ഡോ. എം അർജുൻ, ഡോ. നിമിഷ മൈക്കിൾ എന്നിവർ സംസാരിച്ചു.      പ്രിൻസിപ്പൽ ഡോ. ടി ശ്രീകുമാർ, കോട്ടക്കൽ ആര്യവൈദ്യശാല സീനിയർ ഫിസിഷ്യൻ ഡോ. കെ എം മധു എന്നിവർ ക്ലാസെടുത്തു.   Read on deshabhimani.com

Related News