കോവിഡ് മാനദണ്ഡ ലംഘനം; ചെപ്പാറയിലെത്തിയ ടൂറിസ്‌റ്റുകൾക്കെതിരെ കേസ്



വടക്കാഞ്ചേരി ചെപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് എത്തിയവർക്കെതിരെ കേസെടുത്തു. സ്ത്രീകൾ ഉൾപ്പെടെ 33 വിനോദ സഞ്ചാരികൾക്കെതിരെയാണ് വടക്കാഞ്ചേരി പൊലീസ് കേസെടുത്തത്. ഞായറാഴ്ച രാവിലെ 20 വാഹനങ്ങളിൽ വനിതകൾ ഉൾപ്പെടെ 50 പേരാണ് ചെപ്പാറയിൽ എത്തിയത്.  മാസ്കോ സാമൂഹിക അകലമോ മറ്റ്‌ നിയന്ത്രണങ്ങൾ ഒന്നും പാലിക്കാതെയായിരുന്നു ഞായറാഴ്ച രാവിലെ ഏഴോടെ ജില്ലയുടെ വിവിധയിടങ്ങളിൽനിന്നും ആളുകൾ എത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നായിരുന്നു പൊലീസ് ഇടപെടൽ.  ഇരിങ്ങാലക്കുട, അന്തിക്കാട്, വാടാനപ്പള്ളി, ചാവക്കാട്, ലാലൂർ, കുണ്ടുകാട്, മുണ്ടത്തിക്കോട്, പാർളിക്കാട് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് എത്തിയ ഇവരിൽനിന്ന് പൊലീസ് പിഴയീടാക്കി. വടക്കാഞ്ചേരി സിഐ കെ സേതുമാധവൻ, എഎസ്ഐ ദിലീപ്, സിപിഒ ബിനു, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സഞ്ചാരികൾക്കെതിരെ നടപടി എടുത്തത്. കാൽ ലക്ഷം രൂപ പിഴയും ചുമത്തി. Read on deshabhimani.com

Related News