ചിത്രങ്ങൾ വരച്ച് ഗിന്നസ് ബുക്കിൽ ഇടംനേടാൻ ഹിബ ഹബീബ്

ഹിബ ഹബീബ്- ചിത്ര രചനയിൽ


തളിക്കുളം ഏറ്റവും നീളംകൂടിയ ചിത്രങ്ങൾ വരച്ച് ഗിന്നസ് ബുക്കിൽ ഇടംനേടാൻ ഒരുങ്ങുകയാണ് തളിക്കുളം സ്വദേശി  ചിത്രകലാകാരി ഹിബ ഹബീബ്-. ദൗത്യത്തിന്റെ ഭാഗമായി ഏപ്രിൽ 15 മുൽ മെയ് 15 വരെ ആയിരത്തിലേറെ ചിത്രങ്ങളാണ് 43 ഇഞ്ച് വീതിയിലും 1100 മീറ്റർ നീളത്തിലുള്ള കോട്ടൻ തുണിയിൽ ഹിബ ഹബീബ് വരച്ചത്.  ഈ ചിത്രങ്ങൾ ഉൾക്കൊള്ളിച്ച്‌ ഞായർ പകൽ 10 മുതൽ രാത്രി ഏഴുവരെ തളിക്കുളം സനേഹതീരത്ത് എക്സിബിഷൻ സംഘടിപ്പിച്ചിട്ടുണ്ട്‌.   പ്രകൃതിയുടെ മനോഹാരിതയോടൊപ്പം വിവിധ സംസ്കാരങ്ങൾ പരമ്പരാഗതമായ സവിശേഷതകൾ ചരിത്ര സംഭവങ്ങൾ എന്നിവയടങ്ങിയ ചിത്രങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ദിവസവും 18 മണിക്കൂർ വരെ തുടർച്ചയായി വരച്ചാണ് ഈ നേട്ടം  കൈവരിക്കാൻ ശ്രമിക്കുന്നത്.   പ്രൈമറി ക്ലാസിൽ പഠിക്കുന്ന കാലം മുതൽ ചിത്രകലയിൽ താൽപ്പര്യം കാണിച്ച ഹിബ കഴിഞ്ഞ വർഷം ദുബായിൽ സംഘടിപ്പിച്ച ഗ്ലോബൽ ആർട്ട് ഫെയർ എക്സിബിഷനിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.  150 സ്റ്റെൻസിൽ പോർട്രെയ്‌റ്റ് ചിത്രം അഞ്ച് ദിവസം കൊണ്ട് വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും  ഏഷ്യൻബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടി. കോയമ്പത്തൂർ നെഹ്‌റു കോളേജിൽ  മൈക്രോബയോളജി വിദ്യാർഥിയായ ഹിബയുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഗിന്നസ് റെക്കോർഡ്. പണിക്കവീട്ടിൽ ഹബീബിന്റെയും ഹസീനയുടെയും മകളാണ് ഈ കലാകാരി. രണ്ട് സഹോദരിമാരും കലാരംഗത്തുണ്ട്.   Read on deshabhimani.com

Related News