സാമൂഹിക് ജാഗരൺ ജാഥ പ്രചാരണം നടത്തി



പുതുക്കാട്  സിഐടിയു, എഐകെ എസ്, കെഎസ്‌കെടിയു എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പറപ്പൂക്കര പഞ്ചായത്തുതല സാമൂഹിക് ജാഗരൺ സംഗമ പ്രചാരണ കാൽനട ജാഥ നടത്തി.   ‘ചരിത്രം തിരുത്തി എഴുതരുത്,  ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ വർഗീയവാദികൾക്ക് ഒരു പങ്കുമില്ല’  എന്ന മുദ്രാവാക്യമുയർത്തിയാണ്‌ ജാഥ.   നെല്ലായി സെന്ററിൽ കർഷകസംഘം ഏരിയ പ്രസിഡന്റ്‌ സി എം ബബീഷ് ജാഥ ക്യാപ്റ്റൻ ഇ കെ അനൂപിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.  പി വി കുമാരൻ അധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം നെടുമ്പാളിൽ ജാഥ സമാപിച്ചു. സമാപന പൊതുയോഗം സിഐടിയു  ഏരിയ പ്രസിഡന്റ്‌ എ വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വൈസ് ക്യാപ്റ്റൻ എം കെ അശോകൻ, മാനേജർ കെ രാജേഷ്, പി ആർ രാജൻ, ടി ആർ ലാലു, എ രാജീവ്‌, അശോകൻ പന്തല്ലൂർ, ഷാജു കൊമ്പാറ, പി വി കുമാരൻ, കെ സി പ്രദീപ്‌, എം എ ബാലൻ, കാർത്തിക ജയൻ, സുപ്രിയ ബൈജു, കവിത സുനിൽ,  ഇ കെ കുമാരൻ എന്നിവർ സംസാരിച്ചു. കൊടകര പഞ്ചായത്തുതല സാമൂഹ്യ ജാഗരൺ ജാഥ കൊപ്രക്കളത്ത് കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ്‌ ടി എ രാമകൃഷണൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ കമ്മിറ്റി അംഗം ടി കെ പത്മനാഭൻ അധ്യക്ഷനായി. സിഐടിയു ഏരിയ സെക്രട്ടറി പി ആർ പ്രസാദൻ, കെ വി നൈജോ, ജാഥാ ക്യാപ്റ്റൻ എം കെ മോഹനൻ,  വൈസ് ക്യാപ്റ്റൻ കെ ജി രജീഷ്,  വി കെ മുകുന്ദൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.   Read on deshabhimani.com

Related News