കെ കെ മാമക്കുട്ടിയുടെ 
സ്‌മരണ പുതുക്കി

കെ കെ മാമക്കുട്ടിയുടെ വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് പുഷ്പചക്രം സമർപ്പിക്കുന്നു


തൃശൂർ ജില്ലയിലെ സിപിഐ എമ്മിന്റെ തലമുതിർന്ന നേതാവും മൂന്ന് പതിറ്റാണ്ടോളം ജില്ലാ സെക്രട്ടറിയുമായിരുന്ന കെ കെ മാമക്കുട്ടിയുടെ സ്‌മരണ പുതുക്കി. അഞ്ചാം ചരമ വാർഷികത്തിൽ സിപിഐ എം സംഘടിപ്പിച്ച അനുസ്‌മരണ പരിപാടികളിൽ അദ്ദേഹത്തിന്റെ ജ്വലിക്കുന്ന സ്‌മരണ  നിറഞ്ഞുനിന്നു. ബ്രാഞ്ചുകളിലും പാർടി ഓഫീസുകളിലും വർഗബഹുജന സംഘടനാ ഓഫീസുകളിലും പ്രഭാതഭേരിക്കുശേഷം പതാക ഉയർത്തി.  സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എം എം വർഗീസ് പതാക ഉയർത്തി.  അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം എം വർഗീസ്‌,  സെക്രട്ടറിയറ്റംഗം പി കെ ഷാജൻ,  ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.   ചേർപ്പ് ഏരിയയിലെ ഊരകത്തെ മാമക്കുട്ടിയുടെ വീട്ടുവളപ്പിൽ രാവിലെ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി എം എം വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണൻ എന്നിവർ സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന്  അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ കെ ശ്രീനിവാസൻ അധ്യക്ഷനായി. എം കെ കണ്ണൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ്, പി കെ ഷാജൻ,  പി ആർ വർഗീസ്‌,   കെ കെ അനിൽ എന്നിവർ സംസാരിച്ചു. ദേശാഭിമാനി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ദിനാചരണത്തിൽ  സി എ പ്രേമചന്ദ്രൻ പതാക ഉയർത്തി. Read on deshabhimani.com

Related News