തപാൽ പണിമുടക്ക്‌ പൂർണം

തപാൽ സ്വകാര്യവൽക്കരണത്തിനെതിര സംയുക്ത സമര സമിതി നേതൃത്വത്തിൽ തൃശൂർ ഹെഡ്പോസ്റ്റ് ഓഫീസിന്‌ മുന്നിൽ നടത്തിയ ധർണ സിഐടിയു ജില്ലാ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ തപാൽ മേഖലയുടെ സ്വകാര്യവൽക്കരണത്തിനെതിരെ എൻഎഫ്പിഇ, എഫ്എൻപിഒ സംഘടനകളുടെ സംയുക്ത സമര സമിതി  നേതൃത്വത്തിൽ തപാൽ ആർഎംഎസ് ജീവനക്കാർ നടത്തിയ പണിമുടക്ക്‌ ജില്ലയിൽ പൂർണം.  ഡാക്ക് മിത്ര പദ്ധതി ഉപേക്ഷിക്കുക, ദേശീയസമ്പാദ്യ പദ്ധതി തകർക്കാനുള്ള നടപടി  പിൻവലിക്കുക, ആർഎംഎസ് ഓഫീസുകൾ അടച്ചപൂട്ടുന്നത് അവസാനിപ്പിക്കുക തുടങ്ങി 20 ഇന ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്‌.   തൃശൂർ ഹെഡ്പോസ്റ്റ് ഓഫീസിന്‌ മുന്നിൽ നടന്ന ധർണ സിഐടിയു ജില്ലാ പ്രസിഡന്റ്‌ കെ  കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ എം സാജൻ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്, എഫ്‌എസ്ഇടിഒ ജില്ലാസെക്രട്ടറി ഇ നന്ദകുമാർ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ വി പ്രഫുൽ, എൽഐസി എംപ്ലോയീസ് യൂണിയൻ ഡിവിഷൻ സെക്രട്ടറി ദീപക് വിശ്വനാഥൻ, കെഎസ്ഇബി ഓഫീസേഴ്സ് യൂണിയൻ  സംസ്ഥാന കമ്മിറ്റിഅംഗം  എം പി അനിൽ, ബിഎസ്എൻഎൽ യൂണിയൻ ജില്ലാ സെക്രട്ടറി കെ ആർ കൃഷ്ണദാസ്, ഇഎസ്ഐസി എംപ്ലോയീസ് യൂണിയൻ കേന്ദ്രകമ്മിറ്റിയംഗം ശശികുമാർ പള്ളിയിൽ,  ജേക്കബ് ഏലിയാസ്, ഇൻകംടാക്സ് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി കിരൺ, എഐപിആർപിഎ സംസ്ഥാന ജനറൽ സെക്രട്ടറി  വി എ മോഹനൻ,   വി ഹരി,   പ്രകാശൻ, ടി നരേന്ദ്രൻ, ഐ ബി ശ്രീകുമാർ,   കെ ശ്യാമള എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News