ഉപവാസ സമരം നാളെ



തൃശൂർ  മണിപ്പുരിൽ കുക്കി വിഭാഗത്തിൽപ്പെട്ട ക്രിസ്‌തീയ വിശ്വാസികൾക്ക്‌ നേരെയുള്ള  അതിക്രൂരമായ അക്രമങ്ങൾക്ക്‌ അറുതിവരുത്തണമെന്നാവശ്യപ്പെട്ട്‌ ഡിവൈൻ  ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോർജ്‌ പനയ്‌ക്കലിന്റെ നേതൃത്വത്തിൽ 101 പേർ ഉപവാസം സംഘടിപ്പിക്കുന്നു.  തിങ്കൾ രാവിലെ 10മുതൽ വൈകിട്ട്‌ നാലുവരെ തൃശൂർ ഇഎംഎസ്‌ സ്‌ക്വയറിലാണ്‌  ഉപവാസം. സർവകക്ഷി നേതാക്കളും മത സമുദായ നേതാക്കളും പങ്കെടുക്കും. മെയ്‌ മൂന്നുമുതൽ കുക്കി വിഭാഗത്തിൽപ്പെട്ട ക്രിസ്‌തീയ വിശ്വാസികൾക്ക്‌ നേരെ ആരംഭിച്ച  അക്രമങ്ങളിൽ 200ലധികം പേർ കൊല്ലപ്പെട്ടു. 200ലേറെ പള്ളികളും  ആശുപത്രികളും അനാഥാലയങ്ങളും  തകർക്കപ്പെട്ടു. മണിപ്പുരിലെ അതിക്രമങ്ങൾ  അവസാനിപ്പിക്കാൻ രാഷ്‌ട്രപതി ഉടൻ ഇടപെടണമെന്നാവശ്യപ്പെട്ടുമാണ്‌ പ്രക്ഷോഭം. വാർത്താസമ്മേളനത്തിൽ ഫാ. ജോർജ്‌ പനയ്‌ക്കൽ, ഫാ. ബിനോയ്‌ ചക്കാനിക്കുന്നേൽ, പി ജെ ആന്റണി, വൈ ഔസേപ്പച്ചൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News