കെ കെ രാഹുലൻ അവാർഡ്‌ സുധീരന്‌ സമ്മാനിച്ചു



തൃശൂർ  സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ  ഡോ. കെ കെ രാഹുലൻ 12–-ാം ചരമവാർഷികവും  കോൺഗ്രസ്‌ നേതാവ്‌ വി എം സുധീരന്‌  അവാർഡ്‌ സമർപ്പണവും നടന്നു.  പി ബാലചന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.  ഡോ. ഷൊർണൂർ കാർത്തികേയൻ അധ്യക്ഷനായി.  ഡെപ്യൂട്ടി മേയർ എം എൽ റോസി, പ്രൊഫ. വി എ വർഗീസ്‌,  പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ ഒ രാധിക,  കൗൺസിലർ റെജി ജോയ്‌,  ഡോ. സുഭാഷണി മഹാദേവൻ, ഡോ. ജോർജ്‌ മേനാച്ചേരി, പ്രൊഫ. വി പി ജോൺസ്‌, അഡ്വ. വി എൻ നാരായണൻ, ബേബി മൂക്കൻ, ജോയ്‌പോൾ  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News