ശിശുപരിപാലന ശിൽപ്പശാല



തൃശൂർ ജില്ലാ ശിശുക്ഷേമസമിതിയുടെ കീഴിലുള്ള ക്രഷുകളിലെ അധ്യാപകർക്കും ആയമാർക്കും  ശിശുപരിപാലന പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു. ശിശുക്ഷേമസമിതി സംസ്ഥാന എക്സിക്യുട്ടീവംഗം എം കെ പശുപതി  ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ശിശുക്ഷേമസമിതി വൈസ്‌ പ്രസിഡന്റ്‌ പി ഭാനുമതി അധ്യക്ഷയായി. സെക്രട്ടറി പി കെ വിജയൻ, കെ എസ്‌ പത്മിനി, ഡോ. ബെന്നി ജേക്കബ്‌, സി സാജൻ ഇഗ്‌നേഷ്യസ്‌, ബിന്നി ഇമ്മട്ടി, ബാലകൃഷ്‌ണൻ അഞ്ചത്ത്‌, വി കെ ഉണ്ണിക്കൃഷ്‌ണൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News