എന്റമ്മോ, എന്തൊരു ജനം

മഠത്തിൽ വരവ് പഞ്ചവാദ്യം ആസ്വദിക്കാൻ പഴയ നടക്കാവിൽ തടിച്ചുകൂടിയ പുരുഷാരം


തൃശൂർ പൂരത്തിനെത്തിയവർ മുഖാമുഖം പറഞ്ഞു. എന്റമ്മോ എന്തൊരു ജനം.  രണ്ടാണ്ടിന്റെ ഇടവേളക്കുശേഷം തൃശൂർ പൂരനനഗരിയിലേക്ക്‌ ജനപ്രവാഹമായിരുന്നു. അതെ തൃശൂരിൽ ജനമാണ്‌ പൂരം.   അതിരാവിലെ കണിമംഗലം വിഭാഗക്കാരുടെ എഴുന്നള്ളിപ്പ്‌ വരുമ്പോൾ  പതിവിന്‌ വ്യത്യസ്‌തമായി പൂരപ്പറമ്പിൽ ജനക്കൂട്ടമായിരുന്നു. മറ്റു ഏഴ്‌ഘടകപൂരത്തിനൊപ്പവും ജനപ്രവാഹമായിരുന്നു.  തിരുവമ്പാടിയുടെ മഠത്തിലേക്ക്‌ വരവ്‌ പുറപ്പെട്ടപ്പോൾ  ഷൊർണൂർ റോഡ്‌ നിറയെ തട്ടകക്കാരുടെ പ്രവാഹം. തിരുവമ്പാടിയുടെ തിടമ്പേറ്റിയെത്തിയ കൊമ്പൻ തിരുവമ്പാടി കണ്ണന്‌ പഴങ്ങളേകിയും പൂക്കൾ വിതറിയും വരവേറ്റു. മഠത്തിൽ വരവ്‌ സ്വരാജ്‌ റൗണ്ടിൽക്കയറിയതോടെ ജനനിബിഡമായിരുന്നു. പാറമേക്കാവ്‌ എഴുന്നള്ളിപ്പ്‌ ആരംഭിച്ചപ്പോൾ കിഴക്കേനട ജനം നിറഞ്ഞു. ഇലഞ്ഞിത്തറ മേളത്തിനും  ശ്രീമൂലസ്ഥാനത്തെ മേളത്തിനും ജനം തിങ്ങി നിറഞ്ഞു. കുടമാറ്റമായതോടെ ജനസമുദ്രം. രാത്രി എല്ലാ വഴികളിൽ നിന്നും  റൗണ്ടിലേക്ക്‌ ജനപ്രവാഹമായിരുന്നു.    കുടുംബസമ്മേതം ഇറങ്ങി  ജനം പൂരം ആസ്വദിച്ചു. Read on deshabhimani.com

Related News