നിർമാണത്തൊഴിലാളി ധർണ നാളെ



  തൃശൂർ നിർമാണസാമഗ്രികളുടെ വിലക്കയറ്റം തടയുക,  ക്ഷേമ പെൻഷൻ ബാധ്യത കേന്ദ്രസർക്കാർ ഏറ്റെടുക്കുക, 1996ലെ നിർമാണ തൊഴിലാളി സെസ് നിയമം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌  കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു സംസ്ഥാന വ്യാപകമായി തിങ്കളാഴ്‌ച    സമരം നടത്തും.  പകൽ 11ന്  ജില്ലയിലെ വിവിധ ഏരിയ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ ധർണ   നടത്തും.   തലോർ  പോസ്റ്റ് ഓഫീസിനു മുമ്പിൽ നടക്കുന്ന സമരം ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കോനിക്കര പ്രഭാകരനും തൃശൂർ ഏജീഎസ്‌ ഓഫീസിന് മുമ്പിൽ നടക്കുന്ന  സമരം സിഐടിയു ജില്ലാ സെക്രട്ടറി യു പി  ജോസഫും ഉദ്‌ഘാടനം ചെയ്യും.  പട്ടിക്കാട് പോസ്റ്റ് ഓഫീസിനു മുമ്പിൽ  സംസ്ഥാന വൈസ് പ്രസിഡന്റ് ഷീല അലക്സ് മണ്ണുത്തി പോസ്റ്റ് ഓഫീസിന് മുമ്പിൽ നടക്കുന്ന സമരം ജില്ലാ സെക്രട്ടറി ഉല്ലാസ് കളക്കാടും  ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News