വ്യാപാരികളും കർഷകരും ദുരിതത്തിൽ



തൃശൂർ നെൽകൃഷി വ്യാപകമായി ആരംഭിച്ചിട്ടും വളം, കീടനാശിനി വ്യാപാരികളും കർഷകരും ദുരിതത്തിൽ. യൂറിയ, പൊട്ടാഷ്, ഫാക്ടംഫോസ് എന്നിവ വിതരണാവശ്യത്തിന്‌ വ്യാപാരികൾക്ക് ലഭിക്കുന്നില്ല. കൃഷിയിറക്കിയ ഇടങ്ങളിൽ മഴമൂലം സംഭവിച്ച നഷ്ടങ്ങൾക്കിടെയാണ്‌ കർഷകർ ബുദ്ധിമുട്ടുന്നത്‌.   വളം ഉല്പാദന കമ്പനികൾ യൂറിയ, പൊട്ടാഷ് എന്നിവ കൂട്ടുവള നിർമാണക്കാർക്കാണ് നൽകുന്നത്.  വ്യാപാരികൾക്കാണെങ്കിൽ അവരുടെ നിബന്ധനകൾ അനുസരിച്ച് മാർക്കറ്റിൽ ചെലവാകാത്ത പല വളവും  അടിച്ചേൽപ്പിക്കുകയാണ്. കൂടാതെ ലോറി വാടക നൽകാനും  നിർബന്ധിക്കുന്നു.  മിക്കയിടങ്ങളിലും പിഒഎസ് മെഷീൻ  ഉപയോഗിക്കാത്തതും വളം ലഭ്യതയെ ബാധിക്കുന്നുണ്ട്‌. ഇത്തരം പരാതികൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല. സർക്കാർ ഇക്കാര്യത്തിൽ ഉല്പാദനകമ്പനികൾക്ക് നിർദേശം നൽകി, വളം വിതരണം സുഗമമാക്കണമെന്ന് അസോസിയേഷൻ ഓഫ് ഫെർട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ആൻഡ്‌ സീഡ്സ് ഡീലേഴ്സ് സെക്രട്ടറി കെ ആർ സദാനന്ദൻ  ആവശ്യപ്പെട്ടു. Read on deshabhimani.com

Related News