ജെഇഇ: ജില്ലയ്‌ക്ക്‌ തിളക്കം



തൃശൂർ ജെഇഇ മെയിൻ എൻട്രൻസ്‌ ഫലം പ്രഖ്യാപിച്ചപ്പോൾ ജില്ലയ്‌ക്ക്‌ നേട്ടം.  പെൺകുട്ടികളുടെ വിഭാഗത്തിൽ ഓൾ ഇന്ത്യയിൽ 163–-ാം റാങ്ക്‌ നേടി.  തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിലെ ആൻ മേരി കേരളത്തിൽ ഒന്നാംസ്ഥാനം നേടി. തൃശൂർ പുതുക്കാട് സ്വദേശിയായ ദേവ് എൽവിസ് ഓൾ ഇന്ത്യാ റാങ്ക് 144 നേടി കേരളത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തിരൂർ കോനിക്കര വീട്ടിൽ ഡോക്ടർ ദമ്പതികളായ ബാബു കെ ജോസഫിന്റെയും ഫ്രീനാ റോസിന്റെയും മകളാണ് ആൻമേരി. കെവിപിവൈ, എൻടിഎസ്എസി തുടങ്ങിയ രാജ്യാന്തര പരീക്ഷകളിലും ഉന്നതവിജയം നേടിയിരുന്നു. കീം 2022 പരീക്ഷയിൽ 921 മാർക്കോടെ കേരളത്തിൽ നാലാം സ്ഥാനവും നേടി.   കണ്ണത്തുവീട്ടിൽ ജി എൽവിസിന്റെയും സംഗീതയുടെയും മകനാണ്‌ ദേവ് എൽവിസ്. മാന്നാനം കെ ഇ സ്കൂൾ വിദ്യാർഥിയാണ്‌.  ഇരുവരും പാലാ ബ്രില്ല്യന്റ്‌സ്‌ സ്റ്റഡി സെന്ററിൽ എൻട്രൻസ് പരിശീലനം നേടിയവരാണ്‌. Read on deshabhimani.com

Related News