ചാലക്കുടിയിൽ രണ്ടിടങ്ങളിൽ 
തീപിടിത്തം

സതേണ്‍ കോളജിന് സമീപം ഉണങ്ങിയ പുല്ലിന് തീപിടിച്ചപ്പോള്‍


ചാലക്കുടി ചാലക്കുടി മേഖലയിൽ വ്യത്യസ്തമായ രണ്ട് സ്ഥലങ്ങളിൽ തീപിടിത്തം. ഫയർഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് അപകടം ഒഴിവായി. കൊരട്ടിയിലും ചാലക്കുടി സതേൺ കോളേജിന് സമീപവും ഉണങ്ങിയ പുല്ലുകൾക്കാണ് തീപിടിച്ചത്. ബുധന്‍ പകൽ  2.30നാണ് കൊരട്ടി ഗവ പ്രസ്സിന് മുന്നിലെ ഉണങ്ങിയ പുല്ലിനും വൈകിട്ട് 5.30ഓടെ ചാലക്കുടി സതേൺ കോളജിന് സമീപം റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള ഉണങ്ങിയ പുല്ലുകൾക്കും തീപിടിക്കുകയായിരുന്നു. ചാലക്കുടി ഫയർഫോഴ്‌സ് ഓഫീസർ കെ ഹർഷയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് രണ്ടിടത്തും തീയണച്ചത്. Read on deshabhimani.com

Related News