അഖിലേന്ത്യാ 
പ്രദർശനത്തിന്‌ 
തുടക്കം



തൃശൂർ പോരാട്ട ചരിത്രത്തോടൊപ്പം കൃഷിയെയും അറിയാൻ കിസാൻസഭ  അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രദർശനത്തിന്‌ തൃശൂരിൽ തുടക്കം. സിഎംഎസ് സ്കൂളിന് എതിർവശം തേക്കിൻകാട്‌ മൈതാനിയിലെ എ കെ ജി നഗറിൽ കിസാൻസഭ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു.   ചടങ്ങിൽ സ്വാഗതസംഘം ട്രഷറർ എം എം വർഗീസ്‌ അധ്യക്ഷനായി. സ്വാഗതസംഘം  ജനറൽ കൺവീനർ എ സി മൊയ്‌തീൻ എംഎൽഎ,  പ്രദർശനകമ്മിറ്റി ചെയർമാൻ  മുരളി പെരുനെല്ലി എംഎൽഎ,  കൺവീനർ വർഗീസ്‌ കണ്ടംകുളത്തി, കർഷകസംഘം ജില്ലാസെക്രട്ടറി എ എസ്‌ കുട്ടി എന്നിവർ സംസാരിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ ആർ ബാലൻ, എം കെ കണ്ണൻ, കർഷകസംഘം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ തുടങ്ങിയവർ പങ്കെടുത്തു.   ആൽമരം ബാൻഡ്‌ സംഗീത പരിപാടി  അവതരിപ്പിച്ചു.   പഴയകാല കാർഷിക ഉപകരണങ്ങൾ,   ഡൽഹി കർഷകസമരം, കേരളത്തിലും രാജ്യത്ത്‌ പലയിടത്തും നടന്ന കർഷക പ്രക്ഷോഭങ്ങൾ തുടങ്ങിയവയുടെ പോരാട്ടദൃശ്യങ്ങൾ  പ്രദർശനത്തിലുണ്ട്‌.  കേരള ബാങ്ക്‌, ഔഷധി, കെഎസ്‌എഫ്‌ഇ, കൺസ്യൂമർ ഫെഡ്‌, വ്യവസായവകുപ്പ്‌ തുടങ്ങി നിരവധി സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളുടെയും സ്‌റ്റാളുകളും സ്വകാര്യ സ്‌റ്റാളുകളുമുണ്ട്‌.  ഭക്ഷ്യവിഭവ സ്‌റ്റാളും പ്രവർത്തിക്കും. പ്രവേശനം സൗജന്യമാണ്‌. Read on deshabhimani.com

Related News