ജില്ലാ ലൈബ്രറി കൗൺസിൽ 
715 ചരിത്രോത്സവം സംഘടിപ്പിക്കും



തൃശൂർ ഇന്ത്യൻ സ്വാതന്ത്യത്തിന്റെ 75–--ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി  ജില്ലയിലെ ലൈബ്രറികളിൽ  ജില്ലാ ലൈബ്രറി കൗൺസിൽ 715 ചരിത്രോത്സവ പരിപാടികൾ സംഘടിപ്പിക്കും. ചരിത്രോത്സവം ജില്ലാതല പരിശീലനം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഡോ. കെ വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനായി. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി.അംഗം പി തങ്കം,  ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ ഹാരിഫാബി, ജില്ലാ എക്സി. അംഗം ഖാദർ പട്ടേപ്പാടം എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News