ദേശീയ കൈത്തറി ദിനാഘോഷവും 
മുതിര്‍ന്ന നെയ് ത്തുകാരെ ആദരിക്കലും



 തിരുവില്വാമല   ദേശീയ കൈത്തറി ദിനാഘോഷവും മുതിർന്ന നെയ്ത്തുകാരെ ആദരിക്കുന്ന ചടങ്ങും എരവത്തൊടി സരസ്വതി കല്യാണമണ്ഡപത്തിൽ നടന്നു. കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ കൈത്തറി വികസന സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ ആസാദി  ക അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ പത്മജ ഉദ്ഘാടനം ചെയ്തു. തിരുവില്വാമല കൈത്തറി നെയ്ത്ത് സഹകരണ സംഘം പ്രസിഡന്റ് വി രാമകൃഷ്ണൻ അധ്യക്ഷനായി. ഡെപ്യൂട്ടി രജസിട്രാർ ടി എസ് മായാദേവി, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം എൻ ആശാദേവി, പഞ്ചായത്തംഗം കെ പ്രകാശൻ, സഹകരണ ഇൻസ്‌പെക്ടർ വി സജിത മേനോൻ എന്നിവർ സംസാരിച്ചു. തിരുവില്വാമല കൈത്തറി നെയ്ത്തു സഹകരണ സംഘത്തിലെ എം രാജു, എം രാമചന്ദ്രൻ,  കുത്താമ്പുള്ളി കൈത്തറി നെയ്ത്തു സഹകരണ സംഘത്തിലെ ആർ രാധാകൃഷ്ണൻ,  നടവരമ്പ് കൈത്തറി നെയ്ത്തു സഹകരണ സംഘത്തിലെ എ കെ ശോഭന എന്നിവരെയാണ് ആദരിച്ചത്‌. Read on deshabhimani.com

Related News