ചുമട്ടുതൊഴിലാളി കൂലി ഏകീകരിക്കണം



 തൃശൂർ  റേഷൻ കടകൾ, ബിവറേജ്‌ ഔട്ട്‌ലെറ്റുകൾ, റെയിൽവേ ഗുഡ്‌സ്‌ ഷെഡുകൾ, വിവിധ ഗോഡൗണുകൾ  എന്നിവിടങ്ങളിലെ കൂലി ഏകീകരിക്കണമെന്ന്‌ ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രണ്ടു ദിവസങ്ങളിലായി കെ വി പീതാംബരൻ നഗറിൽ (തൃശൂർ ബാലഭവൻ) നടന്ന സമ്മേളനം ഞായറാഴ്‌ച സമാപിച്ചു.  ചർച്ചകൾക്ക്‌ യൂണിയൻ ജില്ലാ   സെക്രട്ടറി കെ ആർ രവി മറുപടി പറഞ്ഞു. ഹെഡ്‌ലോഡ് ആൻഡ്‌  ജനറൽ വർക്കേഴ്സ് സ്റ്റേറ്റ് ഫെഡറേഷൻ വൈസ്‌ പ്രസിഡന്റ്‌ സി കെ മണിശങ്കർ, സെക്രട്ടറി കെ രാമദാസ്‌, സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്‌, സിഐടിയു കേന്ദ്ര വർക്കിങ്‌ കമ്മിറ്റിയംഗം പി കെ ഷാജൻ, യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ എംഎൽഎ, സിഐടിയു ഏരിയ സെക്രട്ടറി ടി സുധാകരൻ  എന്നിവർ സംസാരിച്ചു. നിർമാണ മേഖലയിലെ തൊഴിൽ സ്തംഭനത്തിന്‌ പരിഹാരം കാണണമെന്നും കരിങ്കൽ വെട്ടുകല്ല്‌, മണൽ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തണമെന്നും ക്ഷേമനിധിയിലെ ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  Read on deshabhimani.com

Related News