അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ഫാം വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം 13 ന്



 മണ്ണുത്തി കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ഫാം വർക്കേഴ്സ് യൂണിയൻ സിഐടി യു സംസ്ഥാന സമ്മേളനം  13 ന് വെള്ളാനിക്കരയിൽ നടക്കും. വിവിധ ജില്ലകളിൽ നിന്നായി 200 പ്രതിനിധികൾ പങ്കെടുക്കും. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ വി ജോസ് നഗറിൽ (സെൻട്രൽ ഓഡിറ്റോറിയം) ചേരുന്ന പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ കണ്ണൻ ഉദ്‌ഘാടനം ചെയ്യും .സമ്മേളനത്തിന്റെ  വിജയത്തിനായി  സംഘാടകസമിതി രൂപീകരിച്ചു. ഭാരവാഹികൾ : എം എസ്  പ്രദീപ് കുമാർ(ചെയർമാൻ ) , പി ആർ സുരേഷ് ബാബു (കൺവീനർ -). Read on deshabhimani.com

Related News