യുവമോർച്ചക്കാർക്കെതിരെ കേസ്‌



മണ്ണുത്തി നടത്തറയിൽ  നാടൻ ബോംബ്‌ എറിഞ്ഞ്‌ വ്യാപാരികളെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ  ബിജെപി പ്രവർത്തകർക്കെതിരെ കേസ്‌.  യുവമോർച്ച പ്രവർത്തകരായ  ശരത്ത്‌, ഹരി സജീവൻ, അരുൺ തുടങ്ങിയവരുൾപ്പെടെ കണ്ടാലറിയുന്നവർക്കെതിരെ  മണ്ണുത്തി പൊലീസാണ്‌ കേസെടുത്തത്‌. വധശ്രമത്തിനും സ്‌ഫോടകവസ്‌തു എറിഞ്ഞ്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും കേസെടുത്തിട്ടുണ്ട്‌.   നടത്തറയിലെ വ്യാപാരികളായ   ചേരിങ്ങോട്ടിൽ സുനിൽ കുമാർ, മകൻ ജിഷ്ണു,അടിയത്ത് സനൂപ് എന്നിവർക്കുനേരെ ശനിയാഴ്ച രാത്രിയാണ്‌ അക്രമമുണ്ടായത്‌. ഇവർ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌. കഴിഞ്ഞ തവണ കോർപറേഷനിലേക്ക്‌ മത്സരിച്ച ബിജെപി നേതാവിന്റെ  ഗൂഢാലോചനയിലാണ്‌ ആക്രമണം.  വ്യാപാരി വ്യവസായി സമിതി പൂച്ചട്ടി യൂണിറ്റ് മെംബർമാരെ  ആക്രമിച്ചതിൽ   പ്രതിഷേധിച്ച് വ്യാപാരികൾ കടകൾ അടച്ചു. പൂച്ചട്ടിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കെ എം ബൈജു, സി ഐ റപ്പായ്, മധു ഉണ്ണികൃഷ്ണൻ, അജിത എന്നിവർ സംസാരിച്ചു.   പരിക്കേറ്റവരെ ജില്ലാ ജോ. സെക്രട്ടറി ജോയ് പ്ലാശേരി, വർഗീസ് തെക്കേക്കര, ജിംസൻ ജോസ് എന്നിവർ സന്ദർശിച്ചു.  പ്രതികളെ ഉടൻ അറസ്‌റ്റ്‌ ചെയ്യണമെന്ന് സിപിഐ എം നടത്തറ വെസ്റ്റ് ലോക്കൽ കമ്മിറ്റി, വ്യാപാരി വ്യവസായി സമിതി മണ്ണുത്തി ഏരിയ കമ്മിറ്റിയും  ആവശ്യപ്പെട്ടു. ബോംബെറിഞ്ഞ ക്രിമിനലുകളെ തിരിച്ച്‌ ആക്രമിച്ചതായി ആരോപിച്ച്‌ ഏതാനും പേർക്കെതിരെ മണ്ണുത്തി പൊലീസ്‌ കേസെടുത്തു. Read on deshabhimani.com

Related News