ട്രോമ ഓപ്പറേഷൻ തിയറ്ററിൽ നടത്തിയത്‌ 1096 ശസ്‌ത്രക്രിയകൾ



തൃശൂർ ഒരു വർഷം മുമ്പ്‌ മുളങ്കുന്നത്തുകാവ്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ സ്ഥാപിച്ച ട്രോമ ഓപ്പറേഷൻ തിയറ്ററിൽ ശസ്‌ത്രക്രിയകൾ നടത്തിയത്‌ 1096 പേർക്ക്‌. അപകടത്തിൽപ്പെട്ട് വരുന്നവരിൽ അധികംപേർക്കും ജീവൻതന്നെ രക്ഷിക്കുന്ന  ശസ്‌ത്രക്രിയകളാണ്‌ ട്രോമ ഓപ്പറേഷൻ തിയറ്ററിൽ നടന്നത്‌. ഓർത്തോ വിഭാഗത്തിൽ 936 ശസ്ത്രക്രിയകളും ന്യൂറോ സർജറി വിഭാഗത്തിൽ 160 ശസ്ത്രക്രിയകളും പൂർത്തിയാക്കി. ആരോഗ്യ വകുപ്പിന്റെ കരുതലോടെയുള്ള പ്രവർത്തനത്തിന്റെ ഭാഗമായി ഡോക്ടർമാർ, നഴ്‌സുമാർ തുടങ്ങിയവരുടെ മികവാർന്ന  സേവനത്തിന്റെ ഭാഗമായാണ്‌ ട്രോമ തിയറ്ററിന്റെ പ്രവർത്തനം  വിജയകരമായി തുടരുന്നത്‌. ഏറെക്കാലത്തെ ആവശ്യങ്ങൾക്കൊടുവിലാണ്‌ കഴിഞ്ഞ വർഷം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ട്രോമ ഓപ്പറേഷൻ തിയറ്റർ ആരംഭിച്ചത്‌. തുടക്കംമുതൽത്തന്നെ തടസ്സമില്ലാതെ നടക്കുന്ന ചികിത്സാ സംവിധാനം രോഗികൾക്ക് ഏറെ ആശ്വാസമേകുന്നു. നിലവിൽ അടിയന്തരരോഗികൾക്ക്‌ ഈ ആതുരാലയത്തിൽ ശസ്‌ത്രക്രിയക്കായി ഒരിക്കലും കാത്തുനിൽക്കേണ്ടതില്ല.  മുൻകാലങ്ങളിൽ അപകടത്തിൽ പരിക്കേറ്റ് വരുന്ന രോഗികൾക്ക് ശസ്ത്രക്രിയകൾക്ക് കാലതാമസം നേരിടുന്ന സാഹചര്യമുണ്ടായിരുന്നു. ഓപ്പറേഷൻ തിയറ്റർ ലഭ്യതയിലുണ്ടായിരുന്ന ന്യൂനത പരിഹരിക്കാൻ പ്രത്യേക യോഗം ചേർന്ന്‌ അനസ്തേഷ്യ, ന്യൂറോസർജറി, ഓർത്തോ വിഭാഗങ്ങളുടെയും  നഴ്സിങ്‌  വിഭാഗങ്ങളുടെയും സഹകരണത്തോടെയാണ് ഓപ്പറേഷൻ ടേബിൾ ആരംഭിച്ച്‌ വിജയകരമായ പ്രവർത്തനം തുടരുന്നത്‌.   Read on deshabhimani.com

Related News