കുടിവെള്ള പൈപ്പുകള്‍ മാറ്റാൻ
കിഫ്ബി 5.46കോടി അനുവദിച്ചു



ചാലക്കുടി നഗരസഭ പരിധിയിലെ കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനായി കിഫ്ബിയിൽ നിന്നും 5.46കോടി രൂപ അനുവദിച്ചു. കാലപഴക്കം ചെന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനും റോഡിന്റെ പുനർനിർമാണത്തിനുമായാണ് തുക അനുവദിച്ചിരിക്കുന്നത്. വാഴക്കുന്ന് പള്ളി മുതൽ ഉറുമ്പൻകുന്ന് വരെ 2.16കോടി, ആശാരിപാറ മുതൽ വഴക്കുന്ന് പള്ളിവരെ 2.06കോടി, ആശാരിപാറ മുതൽ പോട്ട പാപ്പാളി ജങ്ഷൻവരെ 1.24കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. മുൻ എംഎൽഎ ബി ഡി ദേവസിയുടെ ശ്രമഫലമായി 2018ലാണ് പദ്ധതി സമർപ്പിച്ചത്. കഴിഞ്ഞ നഗരസഭ കൗൺസിൽ എസ്റ്റിമേറ്റും തയ്യാറാക്കി നൽകി. തുടർന്നാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്. പ്രവൃത്തികളുടെ ഭാഗമായി പൈപ്പുകൾ പുനഃസ്ഥാപിക്കാൻ പൊളിക്കേണ്ടിവരുന്ന റോഡുകളുടെ പുനർനിർമാണത്തിനുള്ള തുകയും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള ജല അതോറിറ്റിക്കാണ് പ്രവൃത്തികളുടെ നിർവഹണ ചുമതല. Read on deshabhimani.com

Related News