തൊട്ടിപ്പാൾ സഹകരണ ബാങ്കിൽ 
മുഴുവൻ സീറ്റിലും എൽഡിഎഫ്

തൊട്ടിപ്പാൾ സർവീസ് സഹ. ബാങ്കിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് അംഗങ്ങൾക്ക് നൽകിയ സ്വീകരണം


പറപ്പൂക്കര  തൊട്ടിപ്പാൾ സർവീസ് സഹകരണ ബാങ്കിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ മുഴുവൻ സ്ഥാനാർഥികളും   വിജയിച്ചു.  ഞായറാഴ്ച എട്ട്‌ ജനറൽ സീറ്റിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ  ഇ  കെ  കുമാരൻ, ടി കെ  ദാസൻ,  കെ ആർ  ദിലീപ്, എ കെ  ബാലൻ, എ എസ് രാജൻ, പി ആർ രജീഷ്, പി ആർ സതീഷ്, ഷൈനി വിൽസൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്‌. അഞ്ച്‌ സംവരണ സീറ്റിൽ എൽഡിഎഫ്  സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പി യു സുമിത്ത്, മുരളീധരൻ അല്ലുര്, ഹിമ പ്രമോദ്, പി ജെ സിബി, സുപ്രിയ ബൈജു എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്‌.   വിജയികളെ  സിപിഐ എം കൊടകര  ഏരിയ സെക്രട്ടറി പി കെ ശിവരാമൻ രക്ത ഹാരമണിയിച്ച് അനുമോദിച്ചു.  അഗം ടി എ രാമകൃഷ്ണൻ,  പി ആർ രാജൻ,    എ ജി രാധാമണി, അശോകൻ പന്തല്ലൂർ, പി ടി കിഷോർ   എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News