ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

ഹെഡ്‌ലോഡ്‌ ആൻഡ് ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ [ സിഐടിയു] ജില്ലാസമ്മേളനം ഫെഡറേഷൻ ജനറൽ സെക്രട്ടറി ആർ രാമു ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ  ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം. കെ വി പീതാംബരൻ നഗറിൽ (തൃശൂർ ബാലഭവൻ) ഹെഡ്‌ലോഡ് ആൻഡ്‌  ജനറൽ വർക്കേഴ്സ് സ്റ്റേറ്റ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ആർ രാമു ഉദ്ഘാടനം ചെയ്‌തു.  യൂണിയൻ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി.   പതാകയും ഉയർത്തി.        യൂണിയൻ ജില്ലാ ആക്ടിങ്‌ സെക്രട്ടറി കെ ആർ രവി പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. എൻ എൻ ദിവാകരൻ രക്തസാക്ഷി പ്രമേയവും പി എ ലെജുക്കുട്ടൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഫെഡറേഷൻ വൈസ്‌ പ്രസിഡന്റുമാരായ പി കെ ശശി, സി കെ മണിശങ്കർ, സെക്രട്ടറി കെ രാമദാസ്‌, സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്‌, സംഘാടക സമിതി ചെയർമാൻ പി കെ ഷാജൻ എന്നിവർ സംസാരിച്ചു.         സമ്മേളന നടത്തിപ്പിന്‌ വിവിധ കമ്മിറ്റികൾ തെരഞ്ഞെടുത്തു. രജിസ്‌ട്രേഷൻ:  കെ എ ഗോപി(കൺവീനർ), കെ മുരളീധരൻ, സി സി സുരേഷ്‌. മിനിറ്റ്‌സ്‌: എ എസ്‌ സിദ്ധാർഥൻ (കൺവീനർ), പി എ ലെജുക്കുട്ടൻ, സി ജി രഘുനാഥ്‌, എം ആർ കൃഷ്‌ണൻകുട്ടി. പ്രമേയം: ഇ എൻ വാസുദേവൻ(കൺവീനർ), പി ആർ പ്രസാദ്‌, എൻ എൻ ദിവാകരൻ, ടി സുധാകരൻ. ക്രഡൻഷ്യൽ: എം എൻ മുരളീധരൻ( കൺവീനർ), കെ എസ്‌ അശോകൻ, കെ കെ മുരളിധരൻ, ടി വി ഹരിദാസ്‌, വി രവി. 16 ഏരിയകളിൽ നിന്നായി  200 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനം ഞായർ സമാപിക്കും. Read on deshabhimani.com

Related News