ഗുരുവായൂർ നഗരസഭ മാതൃക: സ്‌പീക്കർ

ഗുരുവായൂരിനെ സമ്പൂർണ ഖരമാലിന്യ ശുചിത്വ ന​ഗരസഭയായി സ്പീക്കർ എം ബി രാജേഷ് പ്രഖ്യാപിക്കുന്നു


ഗുരുവായൂർ  ഗുരുവായൂരിന്റെ ഖരമാലിന്യ സംസ്കരണത്തിന്‌ സർക്കാരിന്റെ അം​ഗീകാരം,​സമ്പൂർണ ഖരമാലിന്യ ശുചിത്വ ന​ഗരസഭയായി ഗുരുവായൂരിനെ  സ്പീക്കർ എം ബി രാജേഷ്  പ്രഖ്യാപിച്ചു. ശുചിത്വവും ശുദ്ധിയുമുള്ള നഗരമായി രൂപപ്പെടുത്തിയ  നഗരസഭയുടെ പ്രവർത്തനം  രാജ്യത്തിന് തന്നെ മാതൃകാപരമാണെന്ന്   പ്രഖ്യാപനത്തിന് ശേഷം അദ്ദേഹം പറഞ്ഞു.മൂന്നരക്കോടി തീർഥാടകരെത്തുന്ന ഗുരുവായൂരിനെ വൃത്തിയോടെ നിലനിർത്തുക എന്നത് വലിയ വെല്ലുവിളിയാണ്.  ആ കർത്തവ്യം  നഗരസഭ ഭംഗിയായി നിറവേറ്റി. മാലിന്യ സംസ്കരണം കോർപറേഷനുകൾ നേരിടുന്ന വലിയ പ്രതിസന്ധിയാണ്. എന്നാൽ അത്തരം  പ്രയാസകരമായ സമ്മർദത്തേയും പ്രതിസന്ധികളേയും  ​ഗുരുവായൂരിന്   മറികടക്കാനായെന്നത് പ്രശംസനീയമാണെന്നും സ്പീക്കർ പറഞ്ഞു. മുൻ എം എൽഎ കെ വി അബ്ദുൾ ഖാദറിന്റെ ആസ്തി വികസന  ഫണ്ടിൽ നിന്ന്  95 ലക്ഷം രൂപ വിനിയോഗിച്ച് പണി പൂർത്തീകരിച്ച ഫ്രീഡം ഹാളും   30 ലക്ഷം രൂപ ഉപയോഗപ്പെടുത്തി നവീകരിച്ച നഗരസഭ ടൗൺഹാൾ പാർക്കിങ് ഏരിയയും    സ്പീക്കർ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന വിദ്യാഭ്യാസ ആദരം 2022  ചടങ്ങും  നടത്തി. എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച ബ്രഹ്മകുളം സെന്റ് തെരേസാസ്, വി ആർ അപ്പു മെമ്മോറിയൽ എന്നീ സ്‌കൂളുകളെയും സ്പീക്കർ   അനുമോദിച്ചു. നഗരസഭാ സെക്യുലർ ഹാളിൽ നടന്ന ചടങ്ങിൽ എൻ കെ അക്ബർ എംഎൽ എ അധ്യക്ഷനായി. സെക്രട്ടറി  ബീന എസ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.  സിനിമാതാരവും നഗരസഭ ശുചിത്വ അംബാസിഡറുമായ  നവ്യ നായർ ഓൺലൈനായി പങ്കെടുത്തു. മുരളി പെരുനെല്ലി എംഎൽഎ, നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, വൈസ് ചെയർപേഴ്‌സൺ അനിഷ്മ ഷനോജ്, ശുചിത്വമിഷൻ എക്സി. ഡയറക്ടർ  കെ ടി ബാലഭാസ്‌കരൻ,  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ എം ഷെഫീർ,ഷൈലജ സുധൻ,എ എസ് മനോജ്,ബിന്ദു അജിത്ത്കുമാർ,എ സായിനാഥൻ, വാർഡ് കൗൺസിലർ  കെ പി എ റഷീദ്,പ്രതിപക്ഷനേതാവ്   കെ പി ഉദയൻ,അഡ്വ. പി മുഹമ്മദ് ബഷീർ,എം   ബി ഇക്ബാൽ, ഇ പി  സുരേഷ്,പി കെ  സെയ്താലിക്കുട്ടി, പി ഐ സൈമൺ, എം ടി തോമസ്, മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി കെ  പ്രകാശ്,ടി എൻ മുരളി,ജോഫി കുര്യൻ,പി വി മുഹമ്മദ് യാസിൻ, കെ മോഹനകൃഷ്ണൻ,.ആർ ജയകുമാർ , എം പി വിനോദ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News