സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികം : എൽഡിഎഫ്‌ സെമിനാർ 13ന്‌



തൃശൂർ സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികത്തോടനുബന്ധിച്ച്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി 13ന്‌ സെമിനാർ സംഘടിപ്പിക്കും. ‘ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ഏഴരപ്പതിറ്റാണ്ടുകൾ: ചരിത്രവും വർത്തമാനവും ’എന്ന വിഷയത്തിൽ തൃശൂർ ശ്രീശങ്കര ഹാളിൽ പകൽ 3.30ന്‌ നടക്കുന്ന സെമിനാർ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും.   എൽഡിഎഫ്‌ നേതാക്കളായ സി എൻ ജയദേവൻ, ഉണ്ണികൃഷ്‌ണൻ ഈച്ചരത്ത്‌, പി കെ രാജൻ, വിൻസന്റ്‌ പുത്തൂർ, അഡ്വ. സി ടി ജോഫി, സി ആർ വത്സൻ,  ഗോപിനാഥൻ താറ്റാട്ട്‌, ഷൈജു ബഷീർ, പോൾ എം ചാക്കോ, മുഹമദ്‌ ചാമക്കാല എന്നിവർ സംസാരിക്കും. സെമിനാറിൽ മുഴുവൻ രാജ്യ സ്‌നേഹികളും പങ്കെടുക്കണമെന്ന്‌ എൽഡിഎഫ്‌ ജില്ലാ കൺവീനർ എം എം വർഗീസ്‌ അഭ്യർഥിച്ചു. Read on deshabhimani.com

Related News