ഗുരുവായൂർ റെയിൽവേ
മേൽപ്പാലം; ഗർഡറുകളെത്തി

​ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിനായുള്ള ​ഗര്‍ഡറുകള്‍ എത്തിയപ്പോള്‍


ഗുരുവായൂർ  ഗുരുവായൂർ  റെയിൽവേ മേൽപ്പാലത്തിൽ സ്ഥാപിക്കാനുള്ള ഗർഡറുകൾ എത്തി. റെയിൽവേ ​ഗേറ്റിന് പടിഞ്ഞാറേ ഭാ​ഗത്താണ് ആദ്യഘട്ടത്തിൽ ​ഗർഡറുകൾ സ്ഥാപിക്കുക. തൃശ്ശിനാപ്പിള്ളിയിൽ നിർമിച്ച രണ്ട് ​ഗർഡറുകളാണ് ഇവിടെയെത്തിച്ചത്. ഓരോ ഗർഡറും സ്ഥാപിക്കുന്ന മുറയ്‌ക്ക്‌ അടുത്തവയും എത്തിക്കും.  പാളത്തിന് ഇരുവശത്തും ​ഗർഡറുകൾ സ്ഥാപിക്കൽ 31 ന് മുമ്പ് പൂർത്തിയാക്കാനാണ്‌ നേരത്തേ തീരുമാനിച്ചിരുന്നത്. റെയിൽവേ ഗേറ്റിന് ഇരുവശത്തും നിർമാണം പൂർത്തിയായാലും പാളത്തിനു മുകളിലുള്ള ഭാഗം പൂർത്തിയാകാൻ താമസമെടുക്കും. ഇരുവശത്തും റോഡ്‌സ് ആൻഡ്‌ ബ്രിഡ്ജസ് കോർപറേഷന്റെ മേൽനോട്ടത്തിലാണ് പാലം നിർമിക്കുന്നത്. പാളത്തിനു മുകളിലുള്ള ഭാഗം റെയിൽവേ നേരിട്ടാണ് നിർമാണം.  ഇതിനുള്ള ടെൻഡർ നടപടികൾ റെയിൽവേ പൂർത്തിയാക്കി. പാളത്തിന്റെ ഇരുവശത്തുമായി സ്ഥാപിച്ച എട്ട് തൂണുകളും ഗർഡറുകളുപയോഗിച്ച് യോജിപ്പിക്കും. പാളത്തിനരികെ രണ്ട് തൂണുകൾകൂടി സ്ഥാപിച്ച് ആർബിഡിസി നിർമിക്കുന്ന ഭാ​ഗവുമായി  പാലം ബന്ധിപ്പിക്കും. ഈ തൂണുകളുടെ പൈലിങ്‌ അടുത്ത ദിവസം ആരംഭിക്കും. തൃശൂർ റോഡ് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചാണ് ജോലികൾ നടക്കുന്നത്. വാഹനങ്ങൾക്ക്  ​ഗുരുവായൂരിലേക്കെത്താൻ ബദൽ സംവിധാനമൊരുക്കിയിട്ടുണ്ട്. Read on deshabhimani.com

Related News