ദേശീയപാതയിൽ വാഹനങ്ങൾ
കൂട്ടിയിടിച്ചു



കയ്‌പമംഗലം കൊപ്രക്കളം ദേശീയപാതയിൽ വാഹനങ്ങളുടെ കൂട്ടയിടി. അപകടത്തിൽ ആർക്കും പരിക്കില്ല. ചൊവ്വ രാത്രിയിലായിരുന്നു അപകടം. സ്വകാര്യ ബസിന് പുറകിൽ മിനി ലോറിയും മിനി ലോറിക്ക് പുറകിൽ ഗുഡ്‌സ് വണ്ടിയും ഇടിക്കുകയായിരുന്നു.  കൊടുങ്ങല്ലൂരിൽനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കുന്നംകുളത്തേക്ക് കസേര കയറ്റി പോയിരുന്ന മിനി ലോറിയും  കൊല്ലത്ത് നിന്നും കോഴിക്കോട്ടേക്ക് മീൻ കയറ്റി പോയിരുന്ന ഗുഡ്‌സ് വണ്ടിയുമാണ് അപകടത്തിൽപ്പെട്ടത്. പുറകിലിടിച്ച രണ്ട് വണ്ടികളുടെയും മുൻവശം തകർന്നിട്ടുണ്ട്.   Read on deshabhimani.com

Related News