ദേശീയപാതയിലെ അപകടക്കുഴി 
സിപിഐ എം പ്രവർത്തകർ അടച്ചു

കൊടുങ്ങല്ലൂർ ചന്തപ്പുര സിഗ്നൽ ജങ്‌ഷനിലെ റോഡിലുണ്ടായ കുഴി സിപിഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്ത് അടയ്ക്കുന്നു


കൊടുങ്ങല്ലൂർ നഗരത്തിലെ   തിരക്കേറിയ ചന്തപ്പുര സിഗ്നൽ ജങ്‌ഷനിലെ റോഡിലുണ്ടായ വലിയ കുഴി സിപിഐ എം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്ത് അടച്ചു.  ദേശീയപാത 66 ന് കുറുകെയുള്ള കുഴിയിൽ   വാഹനങ്ങളും യാത്രക്കാരും അപകടത്തിൽപ്പെടുന്നത് പതിവാണ്.   ഒരു മാസത്തിനുള്ളിൽ   ഏഴിലേറെ അപകടങ്ങൾ ഉണ്ടായിട്ടും ദേശീയപാത അതോറിറ്റി അനാസ്ഥ തുടരുകയായിരുന്നു.    ഈ സാഹചര്യത്തിലാണ് സിപിഐ എമ്മിന്റെ നേതൃത്വത്തിൽ പ്രവർത്തകർ കുഴികളടച്ചതെന്ന്  ഏരിയ കമ്മിറ്റി അംഗം കെ ആർ ജൈത്രൻ പറഞ്ഞു.  ലോക്കൽ സെക്രട്ടറി ടി പി പ്രബേഷ്, നഗരപൊ കൗൺസിലർ ചന്ദ്രൻ കളരിക്കൽ, ലോക്കൽ കമ്മിറ്റി  അംഗങ്ങളായ ടി കെ മധു, പി പി അനിൽകുമാർ , ബ്രാഞ്ച് സെക്രട്ടറി നവനീത് എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News