സംഘാടകസമിതി രൂപീകരിച്ചു

കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ 
പി കെ ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു


പുഴയ്ക്കൽ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 32–-ാം  ജില്ലാ സമ്മേളനത്തിന്റെ  സംഘാടകസമിതി രൂപീകരിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു.  ‘മതനിരപേക്ഷ വിദ്യാഭ്യാസം, വൈജ്ഞാനിക സമൂഹം, വികസിത കേരളം’ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന ജില്ലാ സമ്മേളനം ജനു. 14,15 തീയതികളിൽ മുതുവറ കെ ആർ നാരായണൻ    ഹാളിലാണ്‌ നടക്കുക. ജില്ലാ പ്രസിഡന്റ് ബി സജീവ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് സുഭാഷ്, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി വി മദന മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി എം കരീം, സാജൻ ഇഗ്നേഷ്യസ്, സി കെ ബേബി, കെ ആർ വത്സലകുമാരി, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ്‌ സിമി അജിത് കുമാർ, സിപിഐ എം അടാട്ട് ലോക്കൽ സെക്രട്ടറി ബബ്‌ലുനാഥ്, സി എ നസീർ, കെ ബി ഫെർഡി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ എസ് സുഭാഷ് (ചെയർമാൻ), കെ ബി ഫെർഡി ( ജനറൽ കൺവീനർ). Read on deshabhimani.com

Related News