തൂപ്പൻകാവ് ചിറ നവീകരിക്കുന്നു

തൂപ്പൻകാവ് ചിറയുടെ നവീകരണോദ്‌ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിക്കുന്നു


നെല്ലായി   പറപ്പൂക്കര പഞ്ചായത്തിന് നഗരസഞ്ചയ പദ്ധതി പ്രകാരം അനുവദിച്ച 40 ലക്ഷം രൂപ  ഉപയോഗിച്ച് നവീകരിക്കുന്ന കൊളത്തൂർ തൂപ്പങ്കാവ് ചിറയുടെ നിർമാണ ഉദ്ഘാടനം  കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. പറപ്പൂക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ കെ അനൂപ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്  സ്ഥിരംസമിതി അദ്ധ്യക്ഷ  ലത ചന്ദ്രൻ മുഖ്യാതിഥിയായി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം കെ ഷൈലജ, ഇരിങ്ങാലക്കുട ബ്ലോക്ക്‌  അംഗം  കവിത സുനിൽ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News