പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി



ചാലക്കുടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച്  സഞ്ചാരയോഗ്യമാക്കണമെന്ന എൽഡിഎഫ് മെമ്പർമാരുടെ ആവശ്യം നിരാകരിച്ചതിൽ പ്രതിഷേധിച്ച്  സിപിഐ എം കോടശേരി ലോക്കൽ കമ്മിറ്റി  നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കോടശേരി പഞ്ചായത്തിലെ പ്രധാന റോഡായ ട്രാംവേ റോഡാണ് കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നത്. നിരവധി ഇരുചക്രവാഹന യാത്രികരാണ് പ്രതിദിനം അപകടത്തിൽപെടുന്നത്. ഈ സാഹചര്യത്തിൽ റോഡ് ഉടൻ നവീകരിക്കണം എന്നായിരുന്നു എൽഡിഎഫ് മെമ്പർമാരുടെ ആവശ്യം. എന്നാൽ ഈ ആവശ്യം ഭരണസമിതി ചെവികൊണ്ടില്ല. ഈ സാഹചര്യത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. റോഡിലെ കുഴികളിൽ വാഴ നട്ടാണ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. എൽഡിഎഫ് ലീഡർ ഇ എ ജയതിലകൻ ഉത്ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ സെക്രട്ടറി ടി ആർ ബാബു അധ്യക്ഷനായി. പി സി നിഖിൽ, വി ജെ വില്യംസ്, ഉഷ ശശിധരൻ, ശകുന്ദള വത്സൻ, സജിത ഷാജി, ദീപ പോളി, വി കെ ദേവാനന്ദൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News