‘ആദരണീയം- ആശ്വാസദായകം’ പദ്ധതി ഉദ്ഘാടനം

‘ആദരണീയം ആശ്വാസദായകം' പദ്ധതി മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ കുടുംബശ്രീ ജില്ലാ മിഷൻ നടപ്പാക്കുന്ന ‘ആദരണീയം- ആശ്വാസദായകം' പദ്ധതിയുടെ ഉദ്ഘാടനം ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. ‘പേൾ’ (പ്രവാസി എന്റർപ്രെന്യൂർഷിപ് ഓഗ്‌മെന്റേഷൻ ആൻഡ് റീഫോർമേഷൻ ഓഫ് ലൈവ്‌ലിഹുഡ്) പദ്ധതി ധനസഹായ വിതരണം, ഫോട്ടോഗ്രഫി ജേതാക്കൾക്കുള്ള അവാർഡ് വിതരണം, മികച്ച സിഡിഎസുകൾക്കുള്ള ആദരം എന്നിവയും മന്ത്രി നിർവഹിച്ചു.  പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. പിഎം യുവ അവാർഡ് ജേതാക്കളായ 6 യുവസംരംഭകരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് , വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ പി കെ ഷാജൻ, ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ പി എം അഹമ്മദ്, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി ടി വി സുരേന്ദ്രൻ, കെ ആർ ജോജോ, കെ വി ജ്യോതിഷ് കുമാർ, കെ രാധാകൃഷ്ണൻ, എസ് സി നിർമൽ, അജിൽ കോവിലൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News