മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു



ചാലക്കുടി അതിരപ്പിള്ളി റോഡിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. അതിരപ്പിള്ളി എസ് കർവിന് സമീപമാണ് റോഡിന് കുറുകെ മരം കടപുഴകി വീണത്. അതിരപ്പിള്ളിയിൽ ഞായറാഴ്ച സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.  മരം വീഴുന്ന സമയം അതുവഴി വാഹനങ്ങൾ കടന്ന് പോകാതിരുന്നതിനാൽ  അപകടം ഒഴിവായി.  രണ്ട് ഇലക്‌ട്രിക് പോസ്റ്റുകളും തകർന്നു. അര മണിക്കൂറോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പിന്നീട് മരച്ചില്ലകൾ വെട്ടി മാറ്റി ഒറ്റവരിയായി ഗതാഗതം പുനസ്ഥാപിച്ചു. 7.30ഓടെയാണ്   പൂർണമായും പുനഃസ്ഥാപിച്ചത്.     Read on deshabhimani.com

Related News