ചരക്ക് ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു

ദേശീയപാത കൊരട്ടി ലത്തീന്‍ പള്ളിക്ക് സമീപം ഡിവൈഡറിലേക്ക് മറിഞ്ഞ ലോറി


ചാലക്കുടി നിയന്ത്രണം വിട്ട ചരക്ക് ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. ദേശീയപാത കൊരട്ടി ലത്തീൻ പള്ളിക്ക് സമീപം ബുധൻ ഉച്ചയ്ക്ക് 2ഓടെയായിരുന്നു അപകടം. മൈസൂരിൽ നിന്നും ആലുവയിലേക്ക് പച്ചക്കറി കയറ്റിവന്ന ലോറിയാണ് അപകടത്തിൽപെട്ടത്. പുറകെ വരികയായിരുന്ന കാർ ലോറിയുടെ പുറകിൽ ഇടിച്ചതാണ് നിയന്ത്രണം വിടാൻ കാരണമായതെന്ന്‌ പൊലീസ്‌ പറഞ്ഞു. നിയന്ത്രണംവിട്ട ലോറി ഡിവൈഡറിൽ ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. പിന്നീട് ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കി. Read on deshabhimani.com

Related News