വനത്തിൽ ഗര്‍ഭിണികളെ രക്ഷിച്ചവർക്ക്‌ 
ആരോഗ്യമന്ത്രിയുടെ അഭിനന്ദനം

വനത്തില്‍ പ്രസവിച്ച ആദിവാസി യുവതിയേയും കുഞ്ഞിനേയും ചങ്ങാടത്തില്‍ രക്ഷപ്പെടുത്തി മുക്കാമ്പുഴ കോളനിയിലെത്തിക്കുന്നു


ചാലക്കുടി വനമധ്യത്തിൽപെട്ട ഗർഭിണികളെ രക്ഷിച്ച ആരോഗ്യപ്രവർത്തകർക്കും ഇവരെ സഹായിച്ച പൊലീസ് വനംവകുപ്പ് ഉദ്യോഗസ്ഥർക്കും ആരോഗ്യ മന്ത്രി വീണ ജോർജിന്റെ അഭിനന്ദനം. മുക്കുംപുഴ ആദിവാസി കോളനിയിലെ മൂന്ന് ഗർഭിണികളെയാണ് കാട്ടിൽ നിന്നും സുരക്ഷിതമായ സ്ഥലത്തേക്കെത്തിച്ചത്. രക്ഷപ്പെടുത്തുന്നതിനിടെ ഒരു സ്ത്രീ കാട്ടിൽവച്ച് പെൺകുഞ്ഞിന് ജന്മം നല്കി. കനത്ത മഴയിൽ ഇവർ വനത്തിനുള്ളിൽ ഒറ്റപ്പെട്ട് പോവുകയായിരുന്നു. ശക്തിയായി പെയ്ത മഴ വകവയ്ക്കാതെ ആരോഗ്യപ്രവർത്തരടങ്ങിയ സംഘം വനത്തിനുള്ളിലെത്തി. തുടർന്ന് പെരിങ്ങൽക്കുത്ത് റിസർവോയിലൂടെ രണ്ടരക്കിലോമീറ്ററോളം സാഹസികമായി മുളച്ചങ്ങാടത്തിലൂടെ ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു.  പ്രവസിച്ച സ്ത്രീക്ക് ബിപി കൂടുതലായിരുന്നെങ്കിലും ആശുപത്രിയിലേക്ക് മാറാൻ തയ്യാറായില്ല. തുടർന്ന് ഡിഎംഒ യുടെ നേതൃത്വത്തിലുള്ള സംഘം കോളനിയിലെത്തി കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി സുരക്ഷിതമായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും പൂർണ ആരോഗ്യവതികളാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അഞ്ചും ആരും മാസമായ മറ്റു രണ്ട് ഗർഭിണികളുടെ സുരക്ഷിതം കോളനിയിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. ജീവൻ പണയപ്പെടുത്തി പ്രളയസാഹചര്യത്തിൽ പോലും വനത്തിനുള്ളിലെത്തി മൂന്ന് ഗർഭിണികളായ സ്ത്രീകളെ സാഹസികമായി രക്ഷപ്പെടുത്തിയവരെയാണ് ആരോഗ്യമന്ത്രി അഭിനന്ദിച്ചത്. Read on deshabhimani.com

Related News