കൊടകരയിൽ കൃഷിനാശം

ദുരിതാശ്വാസ ക്യാമ്പിൽ കെ കെ രാമചന്ദ്രൻ എംഎൽഎ സന്ദർശിക്കുന്നു


കൊടകര  തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ വന്‍ കൃഷി നാശം .കൊടകര തേശേരി കള്ളിയത്ത് ടോമിയുടെ വിളവെടുപ്പിനു പാകമായ പാഷന്‍ഫ്രൂട്ട് കളാണ് കനത്തമഴയില്‍  നശിച്ചത്. ഏകദേശം അര ഏക്കറോളം സ്ഥലത്താണ് കൃഷി ഇറക്കിയിരുന്നത്. ഏകദേശം പതിനഞ്ചായിരത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട് . കഴിഞ്ഞ തവണ കൃഷിചെയ്തിരുന്ന പാവലും കനത്ത മഴയില്‍ നശിച്ചു.   പുതുക്കാട് മണ്ഡലത്തിലെ എല്ലാ  ദുരിതാശ്വാസ ക്യാമ്പുകളും  കെ കെ രാമചന്ദ്രൻ എംഎൽഎ സന്ദർശിച്ചു.  വെള്ളിക്കുളങ്ങര ജിയുപിഎസിലെ ക്യാമ്പിൽ വ്യാഴാഴ്ച വൈകിട്ട് എത്തിയ കാരിക്കടവ് ആദിവാസി കോളനിയിലെ  വിഐപി അതിഥി 19 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനേയും മാതാപിതാക്കളായ സുബിഷിനെയും ശാരികയെയും എംഎൽഎ സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എം ആർ രഞ്ജിത്തും എംഎൽഎയുടെ കൂടെ ഉണ്ടായിരുന്നു. ചിമ്മണി ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തിയില്ല. വെള്ളിയാഴ്ച രാത്രിയിലെ മഴയുടെ തോതും നീരൊഴുക്കും പരിഗണിച്ച ശേഷം ശനിയാഴ്ച ഷട്ടറുകൾ കൂടുതൽ തുറക്കുന്ന കാര്യം തീരുമാനിക്കുമെന്ന് ഡാം എഇ വി എസ് ജയലാൽ പറഞ്ഞു. Read on deshabhimani.com

Related News