എൽഐസി ഏജന്റസ്‌ ഓർഗനൈസേഷൻ ഡിവിഷൻ സമ്മേളനം തുടങ്ങി

എൽഐസി ഏജന്റസ്‌ ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടിയു) തൃശൂർ ഡിവിഷൻ സമ്മേളനം 
പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു


പട്ടാമ്പി എൽഐസി ഏജന്റസ്‌ ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടിയു) തൃശൂർ ഡിവിഷൻ സമ്മേളനത്തിന് പട്ടാമ്പിയിൽ തുടക്കം. കെ എം സുരേന്ദ്രൻ നഗറിൽ (മേലെ പട്ടാമ്പി നക്ഷത്ര റീജൻസി) സമ്മേളനം പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എൽഐസിഎഒഐ ഡിവിഷൻ പ്രസിഡന്റ്‌ സി ചന്ദ്രൻ അധ്യക്ഷനായി. വത്സൻ മാളിയേക്കൽ രക്തസാക്ഷി പ്രമേയവും വി പ്രഭാകരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.  ഡിവിഷൻ സെക്രട്ടറി കെ സി പോൾസൺ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ്‌ ഇ ബാലകൃഷ്ണൻ സംഘടനാ റിപ്പോർട്ടും പി എസ് ഷെനിൽ കണക്കും അവതരിപ്പിച്ചു. എൽഐസിഎഒഐ സോണൽ വർക്കിങ്‌ പ്രസിഡന്റ്‌ എം ശെൽവരാജ്, സോണൽ സെക്രട്ടറി പി എൻ സുധാകരൻ, പലക്കാട് ജില്ലാ പ്രസിഡന്റ്‌ എൻ ഉണ്ണിക്കൃഷ്ണൻ, അഖിലേന്ത്യ വർക്കിങ്‌ കമ്മിറ്റി അംഗങ്ങളായ പി പി പത്മിനി, സൽമാഭായി, സ്വാഗതസംഘം ചെയർമാൻ എൻ പി വിനയകുമാർ, സിപിഐ എം ഏരിയ സെക്രട്ടറി ടി ഗോപാലകൃഷ്ണൻ, സിഐടിയു ഡിവിഷൻ സെക്രട്ടറി എ വി സുരേഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News