ഭൂമിക്കായ് സ്ത്രീശക്തി
തൃശൂർ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റി കാലാവസ്ഥ വ്യതിയാനം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം ഗിരിജാദേവി അധ്യക്ഷയായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി മേരി തോമസ്, ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ, ട്രഷറർ കെ ആർ സീത, കെ വി പുഷ്പ, മഞ്ജുള അരുണൻ, ടി ആർ മീര, വത്സല ബാബു, ഗീത ഭരതൻ, അഡ്വ. പി കെ ബിന്ദു എന്നിവർ സംസാരിച്ചു. ഭൂമിക്കായി സ്ത്രീശക്തി എന്ന മുദ്രാവാക്യമുയർത്തി ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും വൃക്ഷത്തൈ നട്ടു. Read on deshabhimani.com