അടുത്ത വർഷം 
മുതൽ 15 ദിവസം: 
മന്ത്രി



തൃശൂർ അടുത്ത വർഷംമുതൽ  ഇറ്റ്‌ഫോക്ക്‌ പതിനഞ്ചു ദിവസമാക്കുമെന്ന്‌ മന്ത്രി സജി ചെറിയാൻ.    നാടകോത്സവം എന്നതിനപ്പുറം സമസ്‌തകലകളുടേയും സംഗമമായി ഇറ്റ്‌ഫോക്കിനെ മാറ്റുമെന്ന്‌ അന്താരാഷ്‌ട്ര നാടകോത്സവത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ അധ്യക്ഷനായി സംസാരിക്കുകയായിയിരുന്നു മന്ത്രി.   ലളിതകലാ അക്കാദമിയും സാഹിത്യ അക്കാദമിയും കലാമണ്ഡലവും എല്ലാം പങ്കാളികളാകുന്ന തരത്തിൽ ലോകോത്തര ഫെസ്‌റ്റിവലാകും അടുത്ത വർഷം തൃശൂരിൽ നടക്കുക. നാടകമുൾപ്പെടെ സകലകലാകാരന്മാരേയും മികച്ച രീതിയിൽ തന്നെ എൽഡിഎഫ്‌ സർക്കാർ പരിഗണിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.  Read on deshabhimani.com

Related News