കലാകാരന്മാർ പക്ഷം 
പ്രഖ്യാപിക്കേണ്ട കാലം: അതുൽകുമാർ

അതുൽകുമാർ


തൃശൂർ കലാകാരന്മാർ തങ്ങളുടെ പക്ഷം പ്രഖ്യാപിക്കേണ്ട കാലമായെന്ന്‌ മഹാരാഷ്‌ട്ര നാടകവേദിയിലെ  പ്രമുഖ സംവിധായകൻ അതുൽകുമാർ പറഞ്ഞു. നമ്മൾ എന്തിന്‌ നാടകവും സംഗീതവും ചെയ്യുന്നു എന്ന ചോദ്യത്തെ നേരിടാൻ തുടങ്ങുകയാണ്‌. ഈ ചോദ്യത്തിന്‌ മറുപടി പറയാൻ ബാധ്യതപ്പെട്ടവരായിരിക്കുകയാണ്‌ കലാകാരന്മാർ. കലാപ്രവർത്തനം ഭയപ്പാടോടെ നടത്തുന്ന സമൂഹമായി ഇന്ത്യ മാറിക്കഴിഞ്ഞു. തീർച്ചയായും മരണം മുന്നിൽ കണ്ടാണ്‌ സമകാലീന ഇന്ത്യയിലെ സാംസ്‌കാരിക പ്രവർത്തനം. കേരളം പോലെ അപൂർവ സ്ഥലങ്ങളിലൊഴികെ, വിശേഷിച്ച്‌ ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിൽ സ്ഥിതി അത്യന്തം ഗുരുതരമാണ്‌. എന്നാൽ കലാകാരന്മാർ നിശ്‌ചലമാകുമെന്ന്‌ കരുതുന്നില്ല. അതിജീവനത്തിന്റെ വലിയ ചരിത്രമാണ്‌ കലയ്‌ക്കുള്ളത്‌. തന്റെ നാടകം കലയും രാഷ്‌ട്രീയവും തമ്മിലുള്ള വലിയ സംഘർഷത്തെയാണ്‌ വിഷയമാക്കുന്നത്‌. സ്വേച്ഛാധിപത്യത്തിന്റെ കാലത്ത്‌ നിലപാടെടുക്കാൻ മടിച്ചു നിൽക്കാതിരുന്ന കലാകാരന്റെ കഥയാണത്‌. Read on deshabhimani.com

Related News