കാർഷിക സർവകലാശാലയ്‌ക്ക്‌ പേറ്റന്റ്



തൃശൂർ സീഡ് കം ഫെർട്ടിലൈസർ രൂപകൽപ്പനയ്‌ക്ക്‌ കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് ഓഫീസിൽനിന്നും 10 വർഷത്തേക്ക് കേരള കാർഷിക സർവകലാശാലക്ക് ഡിസൈൻ രജിസ്‌ട്രേഷൻ ലഭിച്ചു.   ഉഴുതു നിരപ്പാക്കിയ വെള്ളക്കെട്ടില്ലാത്ത കരപ്രദേശങ്ങളിൽ വരികളായി വിത്തും വളപ്രയോഗവും ഒരുമിച്ചു ചെയ്യാൻ കഴിയുന്ന യന്ത്രമാണ്  സീഡ് കം ഫെർട്ടിലൈസർ ഡ്രിൽ. വിളകളുടെ ആവശ്യകത അനുസരിച്ച് ചെടികൾ തമ്മിലുള്ള അകലവും ഇടയകലവും ഈ യന്ത്രത്തിൽ ക്രമീകരിക്കാം.  ഒരു മണിക്കൂറിൽ ഒരടി ഇടയകലത്തിൽ 10 സെന്റ്‌ സ്ഥലത്ത്‌ വിളകൾ നടാൻ സാധിക്കും.  സ്ഥലത്ത് കൃഷി ചെയ്യുന്ന കർഷകർക്ക് കൂവരക്‌, എള്ള്, നെല്ല്, നിലക്കടല, ചോളം തുടങ്ങിയ വ്യത്യസ്ത വലുപ്പത്തിലുള്ള വിത്തുകൾ ഇടയകലം  പാലിച്ച്‌ നടാൻ യന്ത്രം ഉപകരിക്കും.  വെള്ളായണി കാർഷിക കോളേജിലെ വിളപരിപാലന വിഭാഗത്തിലെ ശാസ്ത്രജ്ഞരായ ഡോ. ഡി ജേക്കബ്, ഡോ. ഷീജ കെ രാജ്, ഡോ. ശാലിനി പിള്ള, ഗവേഷണ വിദ്യാർഥികളായ ബി നവ്യശിഖ, എസ് ആർ സ്നേഹ, അരുണിമ ബാബു,  വി വി നമിത എന്നിവർ ചേർന്നാണ്‌ യന്ത്രം രൂപകൽപ്പന ചെയ്‌തത്‌. Read on deshabhimani.com

Related News