യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ



കൊടുങ്ങല്ലൂർ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ ഇലക് ട്രീഷ്യൻ ദയാലുവിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്‌. പ്രതിയെ തൃശൂർ മെഡിക്കൽ കോളേജ് പൊലീസിന് കൈമാറി. കയ്‌പമംഗലം സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മൂന്നിനാണ്‌ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചത്. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മെഡിക്കൽ കോളേജിലേക്ക് ഇവരെ കൊണ്ടുപോയ ആംബുലൻസിൽ ദയാലും കയറി. മെഡിക്കൽ കോളേജിൽ ബന്ധുവെന്ന് പറഞ്ഞ് കൂട്ടിരിപ്പുകാരനായി കൂടിയ ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി നഴ്സിനോട് വിവരം പറഞ്ഞതോടെയാണ് പൊലീസിൽ അറിയിച്ചത്. കൊടുങ്ങല്ലൂരിലെത്തിയ ഇയാളെ ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്. Read on deshabhimani.com

Related News